Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kpcc Working President

ശ​ബ​രി​മ​ല​യി​ലെ ‘സു​ഭാ​ഷ് ക​പൂ​ർ’ ആ​രെ​ന്നു ക​ണ്ടെ​ത്ത​ണം: പി.​സി. വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ സു​ഭാ​ഷ് ക​പൂ​ർ ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ്.

സു​ഭാ​ഷ് ക​പൂ​റി​നെപ്പോ​ലെ​യു​ള്ള കു​പ്ര​സി​ദ്ധ അ​ന്താ​രാ​ഷ്‌​ട്ര ക്ഷേ​ത്രക​ലാ കൊ​ള്ള​ക്കാ​ര​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യും ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ശ​ബ​രി​മ​ല​യി​ലെ ‘സു​ഭാ​ഷ് ക​പൂ​ർ’ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും വി​ഷ്ണു​നാ​ഥ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മാ​ത്ര​മേ അ​ന്വേ​ഷ​ണം എ​ത്തി​യി​ട്ടു​ള്ളൂ. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ നി​ല​വി​ലു​ള്ള ബോ​ർ​ഡി​ന്‍റെ​യും മ​ന്ത്രി​യു​ടെ​യും പ​ങ്ക് ഹൈ​ക്കോ​ട​തി വി​ധി​യി​ൽ​ത്ത​ന്നെ വ്യ​ക്ത​മാ​ണ്.

ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, അം​ഗ​ങ്ങ​ൾ, മ​ന്ത്രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ടി​ത കൊ​ള്ള​യി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്താ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളു​ടെ അ​റ​സ്റ്റും ദേ​വ​സ്വം മ​ന്ത്രി​യു​ടെ രാ​ജി​യും ആ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ആ​ശാ​ൻ സ്ക്വ​യ​റി​ൽ​നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ആ​രം​ഭി​ക്കും.സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ രാ​വി​ലെ 11ന് ​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി, കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, എം.​എം. ഹ​സ​ൻ, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ൾ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​എ​സ്. ഗോ​പ​കു​മാ​ർ, ആ​ർ. ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up